24.6 C
Kottayam
Friday, September 27, 2024

മഴ ചതിച്ചു,ഒരു ബോള്‍പോലും എറിയാനായില്ല,
ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഉപേക്ഷിച്ചു

Must read

വെല്ലിംഗ്ടണ്‍: മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ആദ്യം ടോസിടാന്‍ വൈകിയെങ്കിലും പിന്നീട് വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച മൗണ്ട് മൗന്‍ഗനൂയിയില്‍ നടക്കും.

മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുന്നത്. ടി20 ലോകകപ്പിലെ സെമി തോല്‍വിക്ക് പിന്നാലെ നടക്കുന്ന പരമ്പരയില്‍ യുവതാരങ്ങള്‍ക്കാണ് ആധിപത്യം. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജു സാംസണുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Shubman Gill, Ishan Kishan, Deepak Hooda, Suryakumar Yadav, Shreyas Iyer, Rishabh Pant (VC and WK), Sanju Samson (WK), Washington Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week