തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് സ്‌റ്റേഷനിൽനിന്ന് ബൈക്ക് മോഷണംപോയി. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന തൊണ്ടിമുതലായ ബൈക്കാണ് മോഷണം പോയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് സമീപമായിരുന്നു ബെെക്ക് നിർത്തിയിട്ടിരുന്നത്. പുലർച്ചെ സ്റ്റേഷനിലെത്തിയ യുവാവ് ബൈക്ക് ഉരുട്ടി പ്രധാന ഗേറ്റ് വഴി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസം ഉച്ചക്കടയിൽ ഒരു മാലമോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉപേക്ഷിച്ച് പോയ ബെെക്കാണ് മോഷണം പോയത്. തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത ബെെക്ക് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മാലമോഷണക്കേസുമായി ബന്ധപ്പെട്ട പ്രതികളായിരിക്കും ബെെക്ക് കടത്തിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News