KeralaNews

തലസ്ഥാനത്തേക്ക് സമരം മാറ്റാൻ ഇടുക്കി ലാന്‍റ് ഫ്രീഡം മൂവ്മെന്‍റ്, നവംബർ ഒന്നിന് തിരുവനന്തപുരം സ്തംഭിപ്പിക്കും

ഇടുക്കി : ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താൻ തീരുമാനം. അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉൾപ്പെടുന്ന ഇടുക്കി ലാന്‍റ് ഫ്രീഡം മൂവ്മെന്‍റാണ് സമരം നടത്തുന്നത്. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

ഇടുക്കിയിലെ ജന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന നിർമാണ നിരോധനം, ബഫർ സോൺ, പട്ടയ പ്രശ്നങ്ങൾ, മരം മുറിക്കൽ നിരോധനം അടക്കമുള്ള വിഷയങ്ങളിൽ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സമരം ശക്തമാക്കുന്നത്. 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും ആവശ്യമുണ്ട്. ഈ വിഷയങ്ങളിൽ സമര രംഗത്ത് ഉണ്ടായിരുന്ന ഇരുപതിൽ അധികം സംഘടനൾ ചേർന്നാണ് ഇടുക്കി ലാൻറ് ഫ്രീഡം മൂവ്മെൻറിനും രൂപം നൽകിയത്. കേരളപ്പിറവി ദിനത്തിൽ 1000 വാഹനങ്ങളിൽ സമരക്കാർ‍ തിരുവനന്തപുരം നഗരത്തിലെത്തും.

മറ്റ് ജില്ലകളില്‍ നിന്നുളള്ള കര്‍ഷകരെ കൂടി സമരത്തിന് എത്തിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. സമരത്തിന് മുന്നോടിയായി പഞ്ചായത്ത് തല സമതികള്‍ അടുത്ത മാസം രൂപീകരിക്കും. ബഫര്‍സോൺ വിഷയത്തിൽ സുപ്രീം കോടതിയിലെ കേസിൽ കക്ഷി സംഘടന തീരുമാനിച്ചു.

ഇതിനിടെ 31 ന് ജില്ലയിൽ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തുന്നുണ്ട്. മൂന്നാം തീയതി കാനം രാജേന്ദ്രനുമായും സംഘം ചർച്ച നടത്തും. റവന്യൂ മന്ത്രി അടക്കമുള്ള ഇടത് നേതാക്കളെയും ഇവർ കാണും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker