![](https://breakingkerala.com/wp-content/uploads/2021/12/crime.jpeg)
ലക്നൗ: ഉത്തര്‍ പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. മൊറാദാബാദിലെ ബുദ്ധി വിഹാര്‍ കോളനിയിലാണ് സംഭവം. മൊറാദാബാദില്‍ അധ്യാപികയായിരുന്ന റൂബി (35) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രോഹിത് കുമാര്‍ റൂബിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. ഇവര്‍ക്ക് 4 വയസ്സുള്ള ഒരു മകളുണ്ട്.
രോഹിത് കുമാര്‍ റൂബിയെ കെട്ടിത്തുക്കിയത് കണ്ട മകള്‍ അമ്മൂമ്മയെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി അമ്മൂമ്മയെ വീഡിയോ കോള്‍ ചെയ്ത് അമ്മയെ അഛന്‍ കെട്ടിതൂക്കി എന്നും, ഇപ്പോള്‍ മിണ്ടുന്നില്ലെന്നും പറഞ്ഞു. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ റൂബിയുടെ ശരീരം വിഡിയോ കോളിലൂടെ അവരുടെ അമ്മ കണുകയായിരുന്നു. തുടര്‍ന്ന് അടുത്ത ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിച്ചു. ഭര്‍ത്താവ് രോഹിത് കുമാര്‍ റൂബിയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി യുവതിയുടെ കടുംബാംഗങ്ങള്‍ ആരോപിച്ചു.
2019ലായിരുന്നു ഇവരുടെ വിവാഹം. മുറാദാബാദിലെ വാടകവീട്ടിലാണ് മകളോടൊപ്പം ഇരുവരും കഴിഞ്ഞിരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും. തുടരന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സുപ്രണ്ട് റണ്‍വിജയ് സിങ് പറഞ്ഞു.