23.9 C
Kottayam
Sunday, November 17, 2024
test1
test1

കേരളത്തിലെ വിദ്യാഭ്യാസം രാജ്യാന്തനിലവാരത്തിലേക്ക് ഉയര്‍ത്തും,വിദേശവിദ്യാര്‍ത്ഥികള്‍ പഠനത്തിനെത്തുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: രാജ്യത്തിനു പുറത്തും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുമുള്ള വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി കേരളത്തിലേക്ക് എത്തുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് ഉയർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽപ്പെടുത്തി കേരള സർവകലാശാലയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും തിയേറ്റർ ഹാളുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ കേരളം മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും മുന്നിലാണ്. സ്‌കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിന് ആനുപാതികമായ നേട്ടം ഉന്നതവിദ്യാഭ്യാസ മേഖലയിലും കൈവരിക്കണം. സംസ്ഥാനത്തെ എന്റോൾമെന്റ് റേഷ്യോ 38 ശതമാനത്തിനടുത്താണ്. ദേശീയ ശരാശരി 27 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ മെച്ചമാണു കേരളമെങ്കിലും നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ രംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനാനുപാതം താരതമ്യേന ചെറുതാണ്. എന്റോൾമെന്റ് റേഷ്യോ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഇടപെടൽ നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

കേരള സർവകലാശാല രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റോടെ നാക് അക്രഡിറ്റേഷനിൽ എ++ നേടിയത് അഭിമാനാർഹമാണ്. സംസ്‌കൃത സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും എ+ ഗ്രേഡിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ ഒന്നാംനിര സർവകലാശാലകളിൽ കേരളത്തിൽനിന്നുള്ള നാലെണ്ണം സ്ഥാനംപിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ മാറ്റമാണ്. എന്നാൽ ഈ മാറ്റങ്ങളിലും നേട്ടങ്ങളിലും സന്തോഷിച്ച് വിശ്രമിക്കുകയല്ല സർക്കാരിന്റെ നയം. കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയർത്താനുള്ള ഇടപെടലുണ്ടാകണം. അടിസ്ഥാന സൗകര്യം, സിലബസ്, ബോധനസമ്പ്രദായം, അദ്ധ്യാപനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര ഇടപെടലാണ് നടത്തുന്നത്.

വിദേശ സന്ദർശനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ ധാരാളം മലയാളി വിദ്യാർത്ഥികളെ അവിടെ കാണാൻ കഴിഞ്ഞു. മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ വിദ്യാർത്ഥികളാണ് ഇപ്പോൾ അവിടെയുള്ളത്. ആവശ്യമായ കോഴ്‌സുകൾ ഇവിടെ ലഭ്യമാകുന്നില്ലെന്നതുകൂടിയാണ് ഇതിനു കാരണം. ഈ സ്ഥിതി മാറണം. കൂടുതൽ കോഴ്‌സുകൾ ഇവിടേയ്ക്കു കൊണ്ടുവരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് വലിയ തോതിൽ ഉയരണം. നവകേരള നിർമ്മിതിയിൽ മാനവികതയിലൂന്നിയതും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമായ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുപോകണം.

കേരള സർവകലാശാലയുടെ വികസനം ലക്ഷ്യമാക്കി 150 കോടി രൂപയുടെ പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണു കേരള സർവകലാശാല. ഈ മികവിൽ മാത്രം നിന്നാൽ പോര. ഇനിയും ഉയരേണ്ടതുണ്ട്. റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബ്ലോക്ക്, സെൻട്രൽ ലൈബ്രറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ, ഹോസ്റ്റലുകൾ, ഓപ്പൺ ക്ലാസ് മുറികൾ, ആംഫി തിയേറ്റർ എന്നിവയുടെ നിർമ്മാണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ക്ലിഫ് എന്ന സെൻട്രൽ ലബോറട്ടറിയെ അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 48 കോടിയുടെ പദ്ധതിയാണു സർക്കാരിന്റെ പരിഗണനയിലുള്ളത്. മൾട്ടി മീഡിയ തിയറ്റർ ക്ലാസ് മുറികൾ അന്താരാഷ്ട്ര അക്കാദമിക പ്രതിഭകളുമായി സംവദിക്കുന്നതിനടക്കം പ്രയോജനപ്പെടും. അടിസ്ഥാന സൗകര്യത്തിലും അക്കാദമിക് മികവിലും കേരള സർവകലാശാല ഒരു പടികൂടി മുന്നേറുകയാണ്. ഉത്പാദന മേഖലകളുടെ വളർച്ചയിലൂടെ വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലൂടെ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളം സൃഷ്ടിക്കാനാണു നാം ഉദ്ദേശിക്കുന്നത്. ഇതിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു വലിയ മാറ്റമുണ്ടാകുകയെന്നതാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന ദൃഢനിശ്ചയത്തോടെയാണു സർക്കാർ ഇടപെടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അതിന്റെ പ്രതിഫലനങ്ങൾ കണ്ടുവരുന്നുണ്ട്. ഈ മേഖലയെ വിവാദകലുഷിതമാക്കാൻ നിക്ഷിപ്ത താത്പര്യമുള്ള കേന്ദ്രങ്ങൾ ഇടപെടുന്നത് തിരിച്ചറിയുന്നുണ്ട്. ലക്ഷ്യത്തിലെത്തുകയെന്നതാണ് പ്രധാന കാര്യമെന്നതിനാൽ ലക്ഷ്യത്തിലെത്തുന്നതുവരെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ബയോകെമിസ്ട്രി ലാബിന്റെ തറക്കല്ലിടലും കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഉയർന്ന നാക്, എൻ.ഐ.ആർ.എഫ്, എസ്.എ.എ.സി. റാങ്കിങ്ങും ലഭിച്ച കോളജുകൾക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം വിപുലപ്പെടത്തുന്നതിൽ വരും വർഷങ്ങളിലും കൂടുതൽ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കംപ്യൂട്ടർ സയൻസ് എക്സ്റ്റൻഷൻ ബിൽഡിങ്, മാർക്‌സിയൻ പഠനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ബയോഡൈവേഴ്‌സിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎയും നിർവഹിച്ചു.

56 കോടി രുപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണു കിഫ്ബിയിൽപ്പെടുത്തി സർവകലാശാലയിൽ നടപ്പാക്കുന്നത്. റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബ്ലോക്ക്, ഹോസ്റ്റൽ, ആംഫി തിയേറ്റർ, ഓപ്പൺ ക്ലാസ് റൂമുകൾ, ക്ലിഫ് ബിൽഡിങ് എക്സ്റ്റൻഷൻ എന്നീ നിർമ്മാണ പ്രവൃത്തികളാണ് ഇതു പ്രകാരം ആരംഭിക്കുന്നത്. കാര്യവട്ടം ക്യാംപസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. കെ.എച്ച്. ബാബുജാൻ, രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.