
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടികാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് രാജ്ഭവന്‍ അറിയിച്ചു.
യു.ജി.സിയുടെ പുതിയ കരടു ഭേദഗതിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജനുവരി 20-ന് ദേശിയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി ഇതര ദക്ഷിണ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ പങ്കെടുത്ത കൺവൻഷനിൽ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് തിങ്കളാഴ്ച രാജ്ഭവനില്‍ നടന്നത്. സര്‍വകലാശാല നിയമഭേദഗതി ബില്‍ ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News