EntertainmentKeralaNews

ആ ഷര്‍ട്ടാണ് ഇപ്പോള്‍ എന്റെ തലയിണ; അദ്ദേഹം കൂടെയുള്ളത് പോലെ തന്നെ തോന്നും, കരഞ്ഞോണ്ട് സുപ്രിയ മേനോന്‍

കൊച്ചി:പൃഥ്വിരാജിന്റെ ഭാര്യയായി സുപ്രിയ മേനോന്‍ വന്നപ്പോള്‍ എല്ലാവരും വിമര്‍ശിക്കുകയാണ് ചെയ്തിരുന്നത്. ഇതിലും നല്ലൊരു പെണ്ണിനെ പൃഥ്വിയ്ക്ക് കിട്ടുമെന്നായിരുന്നു അന്നത്തെ കമന്റുകള്‍. എന്നാല്‍ പിന്നീട് പൃഥ്വിയ്ക്ക് സുപ്രിയയെക്കാളും നല്ലൊരു ഭാര്യയെ കണ്ടെത്തുക എന്നത് പ്രയാസം നിറഞ്ഞ കാര്യമാണെന്ന് മനസിലാവും. അത്രത്തോളം നിലപാടുകളും വ്യക്തതയുമുള്ള ക്യാരക്ടറാണ് സുപ്രിയയുടേത്.

താരപത്‌നി എന്നതിലുപരി സിനിമാ നിര്‍മാതാവ് കൂടിയാണ് സുപ്രിയയിപ്പോള്‍. പല അഭിമുഖങ്ങളിലൂടെയും സുപ്രിയയുടെ തുറന്ന സംസാരം നിരവധി ആരാധകരെയാണ് നേടി കൊടുത്തത്. ഇപ്പോഴിതാ വീണ്ടും ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തെ കുറിച്ചും മറ്റും പറയുകയാണ് സുപ്രിയ. പരിപാടിയുടെ പ്രൊമോ വീഡിയോ താരപത്‌നി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നതും.

അഭിമുഖത്തില്‍ സുപ്രിയയുടെ ഭര്‍ത്താവും നടനുമായ പൃഥ്വിരാജിനെ കുറിച്ചും ചോദ്യം വന്നിരുന്നു. ‘സ്‌ക്രീനില്‍ കാണുന്ന പൃഥ്വിരാജിനെയല്ലേ എല്ലാവര്‍ക്കും അറിയുകയുള്ളു. നേരിട്ടുള്ള പൃഥ്വിയെ എത്ര പേര്‍ക്ക് അറിയാന്‍ പറ്റുമെന്നാണ്’, സുപ്രിയ ചോദിക്കുന്നത്. ഇതിന് പുറമേ വീട്ടിലെ പൃഥ്വിരാജിനെ പറ്റിയും താരപത്‌നി പറയുന്നുണ്ട്.

അല്‍പായൂസുള്ളതായിരുന്നു ജീവിതം. അവിടെ ഒരു സ്ഥിരത ഇല്ലായിരുന്നു. സ്ഥിരത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതെല്ലാം കൊണ്ട് പോയി വെക്കാന്‍ ഒരു വീടില്ലാതെയായി എന്നാണ്. അത്തരത്തില്‍ നിരവധി കാര്യങ്ങളാണ് അഭിമുഖത്തിനിടെ സുപ്രിയ പങ്കുവെച്ചത്. ഒപ്പം പ്രണയത്തെയും വിവാഹത്തെയും മാതാപിതാക്കളെ കുറിച്ചുമൊക്കെ താരപത്‌നി സംസാരിച്ചിരുന്നു.

എന്റെ ചുറ്റുവട്ടത്തുള്ള ആളുകള്‍ക്ക് ഞാന്‍ ആരാണെന്നോ എന്റെയുള്ളില്‍ എന്താണെന്നോ അറിയില്ലായിരുന്നു. ഞാന്‍ എന്റെ കാര്യത്തിലും അവരുടേതിലും സന്തുഷ്ടയായിരുന്നു. എന്നെ ഒരു കൂട്ടിലിട്ടിട്ടല്ല വളര്‍ത്തിയത്. എന്റെ മാതാപിതാക്കള്‍ എന്നെ ഒരുപാട് പറക്കാന്‍ വിട്ടു. എനിക്ക് എന്ത് ചെയ്യണം, എന്റെ ആഗ്രഹങ്ങളൊക്കെ എങ്ങനെയായിരുന്നു എന്നതിലെല്ലാം അവര്‍ ഒരുമിച്ച് നിന്ന് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സുപ്രിയ പറയുന്നു.

അതേ സമയം മാതാപിതാക്കളെ കുറിച്ച് പറയവേ വളരെ വികാരഭരിതയായി സുപ്രിയ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പിതാവ് അന്തരിച്ചതിനെ പറ്റി സുപ്രിയ പറഞ്ഞിരുന്നു. ജീവിതത്തില്‍ അത്രത്തോളം പ്രധാന്യം നല്‍കി കൂടെ നിന്ന പിതാവിനെ നഷ്ടപ്പെട്ടതിന്റെ വേദന ഇനിയും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് താരപത്‌നി കരഞ്ഞോണ്ട് പറയുന്നത്. പിതാവിനെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ അദ്ദേഹത്തിന്റെ പഴയൊരു ഷര്‍ട്ടിനെ കുറിച്ചും സുപ്രിയ അഭിപ്രായപ്പെട്ടു.

ഈ ഷര്‍ട്ട് എന്തിനാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. അത് കളയൂ എന്ന് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനിയെന്തിനാണ് അതിടുന്നത്, അത്രയും കാലമായ ഷര്‍ട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആ ഷര്‍ട്ടാണ് എന്റെ തലയിണ. കാരണം ആ ഷര്‍ട്ടിനെ കെട്ടിപ്പിടിച്ചിരിക്കുമ്പോള്‍ അദ്ദേഹം എനിക്ക് ചുറ്റും ഉള്ളതായിട്ടുള്ള ഫീലാണ് കിട്ടുന്നതെന്നും സുപ്രിയ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button