KeralaNews

ആ ബീഫ് ഉണ്ടാക്കിയത് അമ്മയല്ല, വിടുവായത്തം പറയുന്ന ആളല്ല തന്റെ അച്ഛൻ…ബീഫ് വിഷയത്തില്‍ പ്രതികരണവുമായി അഹാന

കൊച്ചി:കൃഷ്ണകുമാര്‍ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഈയിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. തൻറെ വീട്ടിൽ ബീഫ് കയറ്റാറില്ലെന്നും , താൻ ബീഫ് കഴിക്കാറില്ലെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

അതിനിടെ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടഭക്ഷണം ബീഫ് ആണെന്ന രീതിയില്‍ ഇട്ട പോസ്റ്റുകളും ഇതിനിടയില്‍ ചര്‍ച്ചയായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി പ്രതികരിച്ചു. ശാരീരിക പ്രശ്‌നമുള്ളതു കൊണ്ട് പന്നിയിറച്ചി ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെ കുറിച്ചും നടി വിശദീകരിച്ചു. പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷന്‍ ടീമില്‍ നിന്നും കുക്ക് ചെയ്തതാണെന്ന് നടി പറയുന്നു. തന്റെ പിതാവ് സെന്‍സിബാളായ ആളാണ്. വിടുവായത്തം പറയുന്ന ആളല്ലെന്നും നടി കുറിച്ചു. ഞാനും പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു.തന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്റെ അഭിപ്രായമാക്കി മാറ്റുന്നു,’ അഹാന കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button