KeralaNews

കേരളത്തിലെ കൊവിഡ് പ്രതിരോധം ഫലംകണ്ടില്ല; നിയന്ത്രണവും പരിശോധനയും കൂട്ടണമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപന സാഹചര്യത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ആർടി-പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ജനങ്ങൾ ജാഗ്രത തുടരണം. ദിനംപ്രതി 30,000ത്തിന് മുകളിൽ കേസുകളാണ് ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്. 44 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കൂടുതലുള്ള 18 ജില്ലകളിൽ 10 ജില്ലകളും കേരളത്തിലാണ്. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിൽ എ,ബി,സി,ഡി എന്നീ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുകൊണ്ട് കാര്യമായ ഗുണം ലഭിക്കുന്നില്ല. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാൽ പോര. രോഗവ്യാപനം കൂടുതലായ ക്ലസ്റ്ററുകളിൽ കൂടുതൽ പരിശോധന നടത്തണം. ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിൽ വന്ന വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമായത്. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെ കണ്ടെത്തുന്നതിലും വീഴ്ചയുണ്ടായി. ഹോം ഐസൊലേഷൻ കൂടുതൽ ഗൗരവമായി കാണണമെന്നും കേന്ദ്രം നിർദേശിച്ചു.

മലപ്പുറം ജില്ലയിൽ ടിപിആർ 17 ശതമാനത്തിന് മുകളിലാണ്. നിലവിൽ ജില്ലയിലെ പരിശോധനകളുടെ 80 ശതമാനവും ആന്റിജൻ പരിശോധനകളാണ്.20 ശതമാനം മാത്രമാണ് ആർടിപിസിആർ പരിശോധന. അതിനാൽ സംസ്ഥാനത്തുടനീളം ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം നിർദേശിച്ചു. സംസ്ഥാനം സന്ദർശിച്ച ആറംഗ വിദഗ്ധ സംഘം പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രനിർദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker