
കോഴിക്കോട്: തിരുവമ്പാടി പുല്ലുരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പൊന്നാംങ്കയം ഇരുമ്പഴിയിൽ ഷിബുവിന്റെ മകൻ അജയ് ഷിബുവാണ് മരിച്ചത്.
മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കുട്ടി സ്‌പെഷൽ ക്ലാസ് കഴിഞ്ഞു പോകുമ്പോളാണ് കുളിക്കാൻ ഇറങ്ങിയത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News