KeralaNews

മത പരിവർത്തനത്തിൻ്റെ പേരിൽ ഉത്തർപ്രദേശിൽ പുരോഹിതൻ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ലക്നൗ: ക്രിസ്ത്യൻ മതത്തിലേക്ക് ആളുകളെ മത പരിവർത്തനത്തിന് പ്രലോഭിപ്പിച്ച പുരോഹിതൻ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്‌തതായി യുപി പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് അറസ്റ് നടന്നത്.

ചഖർ ഗ്രാമത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മതപരിവർത്തനം നടത്തിയ കേസിൽ 16 പേർ പ്രതികളുണ്ടെന്നും ഇതിൽ ഒരു പുരോഹിതൻ ഉൾപ്പെടെ 10 പേർ അറസ്റ്റിലായതായും അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്എൻ സിൻഹ പറഞ്ഞു.

അറസ്റ്റിലായ പുരോഹിതൻ കർണാടക മംഗലാപുരം സ്വദേശിയായ ഫാദർ ഡൊമിനിക് പിൻ്റു ആണ്. ഗ്രാമത്തിൽ കൂട്ട മതപരിവർത്തനം നടക്കുന്നുവെന്ന വിഎച്ച്പി ജില്ലാ പ്രസിഡൻ്റ് ബ്രിജേഷ് കുമാർ വൈഷിൻ്റെ പരാതിയിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button