23.6 C
Kottayam
Monday, May 20, 2024

ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ ഭീകരാക്രമണം; മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

Must read

കാബൂള്‍: അഫ്ഗാനിസ്താനില്‍ ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ നടത്തിയ തീവ്രവാദ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. ഖുര്‍ഷിദ് ടിവിയിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ വഹീദ് ഷാ, സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരന്‍ ഷഫീഖ് അമിരി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ആക്രമണം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഖുര്‍ഷിദ് ടിവി ജീവനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

ഭീകരാക്രമണത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ആക്രമണം നടത്താനുണ്ടായ കാരണം ഐഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആക്രമണത്തെ അപലപിച്ചുകൊണ്ട് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ രംഗത്ത്‌ വന്നിരുന്നു. കഴിഞ്ഞ വര്‍ഷവലും സമാനമായ രീതിയില്‍ ജീവനക്കാര്‍ക്ക് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചാനലിലെ രണ്ട് ജീവനക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കാബൂളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ താലിബാനും മറ്റ് ഇസ്ലാമിക സംഘടനകളും നടത്തിയ ആക്രമണങ്ങളില്‍ 15 മാദ്ധ്യമ പ്രവര്‍ത്തര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2016 ല്‍ ടോളോ ടിവി ജീവനക്കാര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഏഴ് മാദ്ധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week