News
സഹോദരിയെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച കൗമാരക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു
ന്യൂഡല്‍ഹി: സഹോദരിയെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച കൗമാരക്കാരനെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയിലുള്ള സ്‌കൂള്‍ പരിസരത്താണ് സംഭവം.
വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. സഹോദരനുമൊത്ത് വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗ സംഘം ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത സഹോദരനെ പ്രതികള്‍ മര്‍ദിച്ചു. തുടര്‍ന്ന് പ്രതികളിലൊരാള്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് കുട്ടിയെ കുത്തുകയായിരുന്നു. ഇവര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസില്‍ പ്രവേശിപ്പിച്ചു. സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News