തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷയില്‍ കൂട്ടകോപ്പിയടി. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷ റദ്ദാക്കി. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയത്.
ബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയില്‍ ആണ് ക്രമക്കേട് നടന്നത്. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ കൈമാറിയത്. കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കിയാണ് കോപ്പിയടി നടന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരിരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നത്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കെടിയു അറിയിച്ചു.