ദാരിദ്ര്യത്തെ തുടര്‍ന്ന് അധ്യാപിക ആസിഡ് കുടിച്ച് ജീവനൊടുക്കി; ഒരു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍
അഗര്‍ത്തല: കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് ത്രിപുരയില്‍ അധ്യാപിക ആസിഡ് കഴിച്ച് ജീവനൊടുക്കി. ഒരു വയസുകാരനായ കുട്ടിക്കും യുവതി ആസിഡ് നല്‍കി. മുപ്പതുകാരിയായ റൂമിയാണ് ജീവനൊടുക്കിയത്.
അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിക്കും ആസിഡ് നല്‍കിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമം. യുവതിയുടെ വീട്ടില്‍ നിന്ന് 5 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ദാമ്പത്യജീവിതത്തിലെ അസംതൃപ്തിയും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് സള്‍ഫ്യൂരിക്കാസിഡിന്റെ കുപ്പി പോലീസ് കണ്ടെടുത്തു. യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി അഗര്‍ത്തലയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടെയാണ് യുവതി മരിച്ചത്.
ഒരു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനും അധ്യാപന ജോലി സമീപകാലത്ത് നഷ്ടമായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.