CrimeNews

12 കാരിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി; അധ്യാപകനെ സ്‌കൂളില്‍ കയറി പഞ്ഞിക്കിട്ട് ബന്ധുക്കള്‍

അമരാവതി: പന്ത്രണ്ടു വയസുകാരിയോട് മോശമായി പെരുമാറിയ അധ്യാപകനെ മര്‍ദിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ഗുണ്ടൂര്‍ ജില്ലയിലെ വട്ടിചെറുക്കുരു ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌കൂളിലെത്തിയാണ് ഹിന്ദി അധ്യാപകനായ രവിബാബുവിനെ (58) മര്‍ദിച്ചത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഉള്‍പ്പെടുത്തി ഇയാള്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയാണ് സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിയോട് അധ്യാപകനായ രവിബാബു മോശമായി പെരുമാറിയത്. പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബലമായി പിടിച്ചുവച്ച് ഉപദ്രവിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

12 കാരിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി; അധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദിച്ച് ബന്ധുക്കള്‍, കേസെടുത്ത് പൊലീസ്വീട്ടിലെത്തിയ പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് അദ്ധ്യാപകന്‍ ഉപദ്രവിച്ച വിവരം പെണ്‍കുട്ടി പറയുന്നത്.

തുടര്‍ന്ന് മറ്റ് ബന്ധുക്കളെക്കൂട്ടി സ്‌കൂളിലെത്തി ഇവര്‍ അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉടനെ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി അധ്യാപകനെ അറസ്റ്റ് ചെയ്തു. അതേസമയം ഇയാളെ മര്‍ദിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

നെടുമങ്ങാട് പട്ടികജാതിയില്‍പ്പെട്ട 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയും സഹായികളും അറസ്റ്റിലായി. തച്ചരുകോണം സ്വദേശി ജിബിന്‍, ആനാട് സ്വദേശി ജോണ്‍സന്‍, വിതുര ആനപ്പെട്ടി സ്വദേശി മണികണ്ഠന്‍, നെടുമങ്ങാട് സ്വദേശി നിധിന്‍ രാജ്, എന്നിവരാണ് പിടിയിലായത്.

നെടുമങ്ങാട് സ്വദേശിയായ പട്ടികജാതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജിബിന്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി കൊല്ലം കടയ്ക്കലില്‍ വീട് വാടകയ്ക്ക് എടുത്ത് പാര്‍പ്പിച്ച് പീഡിപ്പിച്ചതിനാണ് കേസ്. ഇയാള്‍ക്ക് സഹായം ചെയ്തതിനാണ് മറ്റുള്ളവരെ പോലീസ് അറസ്റ്റു ചെയതത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker