KeralaNewsNews

കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സ്‌കൂളിൽ അധ്യാപകനെ ചുമതലപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ((Health of Students) ശ്രദ്ധിക്കാൻ സ്‌കൂളുകളിൽ (School) ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു (V Sivankutty) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ നിവേദന പ്രകാരം ഇൻസുലിൻ കുത്തിവെയ്പ്പിനു സൗകര്യമാകുന്ന രീതിയിൽ ഒരു ക്ലാസ്‌റൂം സജ്ജമാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്തിനു ശേഷം സ്‌കൂൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ പാലിച്ചാകും ഇത്തവണയും വിദ്യാലയങ്ങൾ തുറക്കുകയെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം. 

മെയ് 27, 28, 29 തീയതികളിൽ സംസ്ഥാനത്ത് പ്രാദേശിക അടിസ്ഥാനത്തിൽ കുട്ടികൾക്ക് വാക്‌സിൻ യജ്ഞം സംഘടിപ്പിക്കും. ആശുപത്രികൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങിയവ വഴി വാക്‌സിനേഷൻ നടത്താം. സ്‌കൂൾ തുറക്കുന്ന ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ വാക്‌സിൻ ലഭിക്കാത്ത കുട്ടികളുടെ കണക്കെടുത്ത് സ്‌കൂളിൽത്തന്നെ വാക്‌സിൻ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എൽസി പരീക്ഷാ മാന്വൽ തയ്യാറാക്കുന്നതിനു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എസ്ഇആർടിക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. പുതിയ പരീക്ഷാമാന്വലിന്റെ അടിസ്ഥാനത്തിലാകും അടുത്ത എസ്എസ്എൽസി പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയും കേരള ബുക്ക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി പാഠപുസ്തകങ്ങളുടെ സോര്‍ട്ടിംഗും വിതരണവും ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചതായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ജില്ലയിലെ 11 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ അതാത് സ്‌കൂളുകളിലെ അധ്യാപകര്‍ കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അധ്യയന വര്‍ഷം വിതരണം ചെയ്തിരിക്കുന്നത്.

ജില്ലയിലെ അണ്‍ എയ്ഡഡ്സ്‌കൂളുകളിലേക്കും ആവശ്യാനുസരണം പാഠപുസ്തകങ്ങള്‍ നല്‍കിവരുന്നു. നാളിതുവരെ 5,58,920 പാഠപുസ്തകങ്ങള്‍(85.74%). വിതരണംചെയ്തു. മെയ്30നകം ജില്ലയില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാകും. കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന എട്ട്  സോര്‍ട്ടിംഗ്സ്റ്റാഫും ഒരു സൂപ്പര്‍വൈസറും ഉള്‍പ്പെടുന്ന കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സൊസൈറ്റിക്ക് കുടുംബശ്രീ ജില്ലാമിഷന്‍ നേതൃത്വം  നല്‍കിവരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker