മലപ്പുറം: സ്‌കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്.
ഗുരുതര പരിക്കേറ്റ ഇതേ സ്‌കൂളിലെ അധ്യാപിക പൊയിലിശ്ശേരി ജയമന്ദിരത്തില്‍ ലതയെ(42) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്നു മടങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ ദേഹത്ത് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News