പത്തനംതിട്ട:അച്ചന്‍കോവിലാറ്റില്‍ ചാടിയ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി കീഴ്വായ്പൂര് മുല്ലയ്ക്കല്‍ എബ്രഹാം ജോണ്‍സന്റെ (31) മൃതദേഹമാണു പ്രായിക്കര പാലത്തിനു സമീപം അച്ചന്‍കോവിലാറ്റില്‍ തിങ്കളാഴ്ച വൈകിട്ടു കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി പ്രായിക്കര പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്കു യുവാവ് ചാടിയതായി അറിഞ്ഞതിനെ തുടര്‍ന്നു അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ പൊലീസും അഗ്‌നരക്ഷാസേന സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.
പുതിയകാവ് ബി ഗുഡ് പരിശീലന കേന്ദ്രത്തില്‍ അധ്യാപകനാണ്. പുതിയകാവിലെ വാടകവീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി കാണാതായതു സംബന്ധിച്ചു എബ്രഹാമിന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News