EntertainmentNews

താരകല്യാണിന്റെ ശബ്ദം പൂര്‍ണ്ണമായി പോയി,താരത്തിന് സംഭവിച്ചതെന്തെന്ന് മകള്‍ സൗഭാഗ്യ

കൊച്ചി:സിനിമയിലും സീരിയലുകളിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് താര കല്യാണ്‍. അന്തരിച്ച നടി സുബലക്ഷ്മിയുടെ മകളും നടി സൗഭാഗ്യ വെങ്കിടേഷിന്റെ അമ്മയുമാണ് താര കല്യാണ്‍. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇടയ്ക്കിടെ തരംഗമാവാറുണ്ട്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് നടി തന്റെ വിശേഷങ്ങള്‍ പറയാറുള്ളത്.

അത്തരത്തിലൊരു വീഡിയോയുമായിട്ടാണ് താരയും മകള്‍ സൗഭാഗ്യയും എത്തിയിരിക്കുന്നത്. മുന്‍പ് ശബ്ദം പോയത് കൊണ്ട് താരയ്ക്ക് വലിയൊരു സര്‍ജറി ചെയ്തിരുന്നു. ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. താരയ്ക്ക് വേണ്ടി മകള്‍ സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അമ്മയുടെ അസുഖത്തെ കുറിച്ചായിരുന്നു സൗഭാഗ്യ പറയുന്നത്.

വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് കരുതിയത്. ടെന്‍ഷന്‍ വരുമ്പോഴും വഴക്കിടുമ്പോഴും ഒക്കെയാണ് ശബ്ദം പൂര്‍ണമായും അടഞ്ഞു പോകുന്നത്. പല ട്രീറ്റ്മെന്റുകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് തൈറോയിഡിന്റെ സര്‍ജറി ചെയ്തിരുന്നു.

ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്നമെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണിത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്.

സംസാരിക്കുമ്പോള്‍ അമ്മ ഒരുപാട് സ്ട്രെയിന്‍ ചെയ്യുന്നുണ്ട്. നമ്മളെ പോലെ ഈസിയല്ല. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്ന് ബോട്ടോക്സ് ആയിരുന്നു.

അതാണ് ആദ്യം ചെയ്തത്. പക്ഷെ ആ സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്. എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ അതിന് സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ആ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു. പിന്നീടുള്ള ട്രീറ്റ്മെന്റ് സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണ്.

ഇനി മൂന്നാഴ്ച കൂടെ കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടും. പക്ഷെ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ശബ്ദം തിരിച്ചു കിട്ടിയാലും പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പാട്ടുകാര്‍ക്കാണ് ഈ അവസ്ഥ വരുന്നത് എങ്കില്‍ ട്രീറ്റ്മെന്റ് വേറെ തരത്തിലാണ്. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരുമുണ്ട്.

വക്കീലന്മാരും ടീച്ചേഴ്സും അടക്കം പലരും അതിലുണ്ട്. ഇതുകൊണ്ട് പേടിക്കാനൊന്നുമില്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്നം ഉണ്ടാവുമെന്നും സൗഭാഗ്യ പറയുന്നു. മാത്രമല്ല അമ്മയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട വീഡിയോ വൈകാതെ പങ്കുവെക്കാമെന്നും പറഞ്ഞാണ് അമ്മയും മകളും വീഡിയോ അവസാനിപ്പിക്കുന്നത്.

അതേ സമയം താര കല്യാണിന്റെ ശബ്ദം വേഗം തിരികെ കിട്ടട്ടേ എന്ന് പറയുകയാണ് ആരാധകര്‍. സൗഭാഗ്യയുടെ സംസാരം കേട്ടപ്പോള്‍ ശരിക്കും ചിരി വരുന്നുണ്ട്. എന്നിരുന്നാലും അമ്മയ്ക്ക് വേണ്ടി താങ്ങായി നില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നുമടക്കം നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker