മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ആറു മരണം. ഒരു കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം. എട്ടു പേരെ രക്ഷപ്പെടുത്തി.
കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയാണ്. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലാണ് ഒട്ടുംപുറം തൂവൽതീരം.
ലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തുന്നു. 25 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവരില്‍ 6 പേരെ രക്ഷപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News