ചെന്നൈ: കേരളത്തില്‍ കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് സര്‍ക്കാര്‍. അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള കോവിഡ് 19 ബാധിത സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
വിദേശ സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ ആവശ്യപ്പെട്ടു. അതേസമയം തമിഴ്നാട്ടിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒമാനില്‍നിന്നു എത്തിയ നാല്പത്തിയഞ്ചുകാരാണ് രോഗം സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News