Entertainment
‘മരക്കാര്‍’ സെറ്റില്‍ വിജയ് സേതുപതി; വീഡിയോ വൈറല്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ സെറ്റിലെത്തി മക്കള്‍ സെല്‍വം വിജയ് സേതുപതി. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍പ് തമിഴ്നടന്‍ അജിത്ത് ലൊക്കേഷനിലെത്തിയ വീഡിയോ വൈറലായിരുന്നു.
സിനിമയുടെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലായിരുന്നു അജിത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററിലെത്തും.
100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News