KeralaNews

മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് ഫോട്ടോയെടുക്കൽ; എസ് എഫ് ഐ നേതാവിനെതിരെ പരാതി

കൊച്ചി: രാഷ്ട്രപിതാവിനെ എസ് എഫ് ഐ നേതാവ് അപമാനിച്ചതായി പരാതി. ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയെ എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗവും കോളേജ് യൂണിയൻ ഭാരവാഹിയുമായ നാസർ അപമാനിച്ചെന്നാണ് പരാതി.


മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വച്ച്, ഈ രംഗം ക്യാമറയിൽ പകർത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മഹാത്മാ ഗാന്ധി എന്തായാലും മരിച്ചതല്ലേയെന്നും ഇയാൾ പറയുന്നുണ്ട്. ദൃശ്യങ്ങൾ നേതാവ് തന്നെയാണോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല.

ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മഹാത്മാ ഗാന്ധിയെ എസ് എഫ് ഐ നേതാവ് അപമാനിച്ചെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരക്കാമെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button