EntertainmentNews

‘ഒന്നിച്ച് ജീവിക്കാൻ താല്‍പര്യമില്ല’ ധനുഷ്‌ -ഐശ്വര്യ രജനികാന്ത്‌ വിവാഹമോചനക്കേസില്‍ വിധി ഉടന്‍

ചെന്നൈ:നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയായി മാറിയിരുന്നു. ചെന്നൈ കുടുംബ കോടതിയിൽ ഹാജരായിരിക്കുകയാണ് താരവും ഐശ്വര്യയും. ഒന്നിച്ച് ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വിധി നവംബര്‍ 27നും ആയിരിക്കും.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഡിവോഴ്‍സാകുന്നു എന്ന് ധനുഷും ഐശ്വര്യും വ്യക്തമാക്കിയത്. 2004 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ലിംഗ, യാത്രയെന്നാണ് മക്കളുടെ പേരുകള്‍.

ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഇങ്ങനെ- സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യൂദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.

ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും  ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണം.

രായനാണ് ധനുഷ് സംവിധായകനായും നായകനായും ഒടുവില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും വിജയമായി മാറിയതും. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടി ക്ലബിലെത്തിയിരുന്നു എന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലുള്ള ചിത്രമായി ഒടുവില്‍ ലാല്‍ സലാമാണ് പ്രദര്‍ശനത്തിന് എത്തിയത്. വൻ പരാജയമായി ചിത്രം മാറി. രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയിട്ടും ചിത്രത്തിന് പ്രയോജനപ്പെട്ടില്ല. ലാല്‍ സലാം ഒടിടിയില്‍ എത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker