EntertainmentKeralaNews

ഇതെന്താ പിടയ്ക്കണ മീനാണോ? കറിവെച്ചിട്ട് അറിയിക്കാം എന്ന് ജയറാം

കൊച്ചി:തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ജയറാം. അടുത്തിടെ സാമൂഹ്യ മാധ്യമത്തിലും ഇടപെടാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ കുറച്ച് മീനുകളെയും പിടിച്ചുള്ള വീഡിയോയാണ് ജയറാം പങ്കുവെച്ചിരിക്കുന്നത്. കറിവെച്ചിട്ട് ഞാൻ അറിയിക്കാം എന്നും വീഡിയോയില്‍ ജയറാം വ്യക്തമാക്കുന്നു.

ജയറാമിന്റേതായി ‘അബ്രഹാം ഓസ്‍ലര്‍’ എന്ന സിനിമയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. .കുറച്ചായി മലയാള സിനിമയിൽ നിന്ന് അൽപ്പം അകന്ന് തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി നിലകൊളളുന്ന ജയറാം അതിശക്തമായ ഒരു വേഷത്തിലൂടെ തിരിച്ചെത്തുകയാണ് ‘അബ്രഹാം ഓസ്‍ലർ’ എന്ന കഥാപാത്രത്തിലൂടെ. തൃശൂരിലയാരുന്നു ‘അബ്രഹാം ഓസ്‍ലറു’ടെ ചിത്രീകരണം.

മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ‘അബ്രഹാം ഓസ്‍ലര്‍’. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം. ഈ മരണത്തിന്റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മിഷണർ ‘അബ്രഹാം ഓസ്‌ലറി’ലൂടെ നടത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് അവതരണം.

മികച്ച ഒരു താരനിര ചിത്രത്തിലുണ്ട്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്‍ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ,
ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്,

അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, നിര്‍മാണം ഇര്‍ഷാദ് എം ഹസ്സൻ, മിഥുൻ മാനുവല്‍ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker