തിരുവനന്തപുരം: വീണ്ടും വിവാദപരാമര്‍ശവുമായി മുന്‍ ഡി.ജി.പിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി.സെന്‍കുമാര്‍ രംഗത്ത്.ഹിന്ദുക്കള്‍ വിളക്കെണ്ണ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്നുമാണ് സെന്‍കുമാറിന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഹിന്ദു നാമമുള്ള വിളക്കെണ്ണകള്‍ എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും മൃഗക്കൊഴുപ്പുണ്ട്. നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
എല്ലാ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കുക.
ഹിന്ദു നാമമുള്ള വിളക്കെണ്ണകള്‍എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും
മൃഗക്കൊഴുപ്പുണ്ട്.
അതിനാല്‍ നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുക.ഗുരുവായൂരില്‍ ഹിന്ദു ദേവതാ ചിത്രങ്ങള്‍ക്കടിയില്‍ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കുക.
ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍ , കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കുക.