കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലില്‍ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍.
കോതമംഗലം പിണ്ടിവനയില്‍ കുടുംബത്ത് കരുമ്പത്ത് വീട്ടില്‍ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ പള്ളിമുക്ക് വലിയകുളങ്ങര റിജു (41) കോട്ടയം കുറവിലങ്ങാട് സ്വദേശി കരിങ്കുളം വീട്ടില്‍ ഡിനോ ബാബു(32) തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് വില്‍പനക്കായി ഹോട്ടലില്‍ റൂമെടുത്ത് താമസിച്ച് വരവെയാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്.
സ്ത്രീകളെ മുൻനിര്‍ത്തി മയക്ക് മരുന്ന് കടത്തികൊണ്ട് വരികയും കൂടിയ അളവില്‍ എം.ഡി.എം.എ വാങ്ങി ആഢംബര ഹോട്ടലുകളില്‍ താമസിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയുമാണ് ഇവരുടെ പതിവ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News