28.9 C
Kottayam
Wednesday, May 15, 2024

സ്വപ്‌നയ്ക്ക് താല്‍പര്യം ഇംഗ്ലീഷ് സാഹിത്യം; ജയിലില്‍ സദാസമയവും പുസ്ത വായന

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ജയിലില്‍ കുടുതല്‍ സമയം ചെലഴിക്കുന്നത് വായനയുടെ ലോകത്ത്. കോഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്ന കൂടുതലും വായിക്കുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്. ജയില്‍ ലൈബ്രറിയില്‍ നിന്ന് ആവശ്യത്തിന് പുസ്തകങ്ങളെടുക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും.

മറ്റു തടവുകാരോടൊന്നും സ്വപ്ന അധികമായി ഇടപഴകാറില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളറിഞ്ഞത് റേഡിയോ വാര്‍ത്തയിലൂടെയാണ്. കാര്യമായ ഭാവമാറ്റമില്ലാതെയാണ് ശിവശങ്കര്‍ അറസ്റ്റിലായ ദിവസം സ്വപ്ന കഴിഞ്ഞത്. രാവിലെ പത്രങ്ങളെല്ലാം വായിച്ചു. അന്തേവാസികള്‍ക്ക് നിശ്ചിതസമയം ടിവി കാണാന്‍ അനുമതിയുണ്ടെങ്കിലും സ്വപ്ന അവിടേക്കു പോകാറില്ല.

കൊലക്കേസ് പ്രതിയാണ് സ്വപ്നയ്ക്കു കൂട്ട്. രണ്ടുപേര്‍ക്കും കിടക്കയും സെല്ലില്‍ ഫാനുമുണ്ട്. ജയില്‍ ഭക്ഷണത്തോട് മടുപ്പില്ല. സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിനു സമീപത്തു വെച്ചിട്ടുള്ള മുരുകന്റെ ചിത്രത്തില്‍ തടവുകാര്‍ പ്രാര്‍ഥിക്കാറുണ്ട്. സ്വപ്നയും മുടങ്ങാതെ പ്രാര്‍ഥിക്കുന്നുണ്ട്.

കൊച്ചിയില്‍നിന്ന് ഇവിടേക്ക് എത്തിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. നേരിയ രക്തസമര്‍ദവും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇപ്പോള്‍ മരുന്നുകളില്ല. ആഴ്ചയിലൊരിക്കല്‍ അഭിഭാഷകനെ കാണാന്‍ അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാല്‍ പ്രത്യേകിച്ച് ജോലി നല്‍കിയിട്ടില്ല. കൂടുതല്‍ സമയവും സെല്ലില്‍ ചെലവഴിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week