FeaturedHome-bannerKeralaNews

സ്വര്‍ണ്ണക്കടത്ത്: സ്വപ്‌ന പിടിയില്‍

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോവഴി സ്വര്‍ണം കടത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍.കൂട്ടുപ്രതിയും സുഹൃത്തുമായ സന്ദീപ് നായരും ഒപ്പമുണ്ടെന്നാണ് സൂചന. പ്രതികളെ കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്തെത്തിയ്ക്കും.എന്‍.ഐ.എ സംഘം ബംഗലൂരുവില്‍ വച്ചാണ് സ്വപ്‌നയെ കുടുംബത്തോടൊപ്പം പിടികൂടിയതെന്നാണ് സൂചന.

സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവദമായി വളരുന്നതിനിടെ ആറു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് സ്വപ്‌ന പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിച്ചുവന്നിരുന്ന കേസ് ഇന്നലെയാണ് എന്‍.ഐ.എ ഏറ്റെടുത്തത്.ഇതിന് പിന്നാലെ സ്വപ്നയെ പിടികൂടാന്‍ സഹായിയ്ക്കണമെന്ന് കസ്റ്റംസ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തെരച്ചിലിനായി കൊച്ചി ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വപ്‌ന കസ്റ്റഡിയിലായത്.

യു.എ.ഇ നയതന്ത്ര ബാഗേജ് വഴി നടത്തിയ 32 കിലോഗ്രം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.നേരത്തെ കസ്‌ററംസ് അറസ്റ്റ് ചെയ്ത യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്ത് ഒന്നാം പ്രതിയായ കേസില്‍ സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയാണ്.സ്വപ്‌നയുടെ സുഹൃത്തും വ്യാപാര പങ്കാളിയുമായ സന്ദീപ് നാലാം പ്രതിയാണ് . കാര്‍ഗോ വഴി സ്വര്‍ണമെത്തിച്ച ഫരീദ് ഫാസില്‍ കേസില്‍ മൂന്നാം പ്രതിയാണ്.എന്നാല്‍ ഇയാളെക്കുറിച്ചുള്ള കാര്യമായ വിവരങ്ങള്‍ ഇനിയും അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

നേരത്തെ സ്വര്‍ണ്ണക്കടത്തിന്റെ നിര്‍ണായക തെളിവുകള്‍ നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുമ്പ് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ക്യാരി ബാഗുകളാണ് ലഭിച്ചത്.

സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ക്യാരി ബാഗുകളാണ് കണ്ടെത്തിയത്. ഡിപ്ലോമാറ്റിക്ക് ബാഗേജുകള്‍ വിമാനത്താവളത്തില്‍ നിന്ന് ക്ലിയറന്‍സ് വാങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ നേരെ കോണ്‍സുലേറ്റിലേക്ക് കൊണ്ട് പോയി അവിടെ നിന്നാണ് തുറക്കേണ്ടത്. എന്നാല്‍ അത് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കൊവിഡ് കാലത്ത് അടക്കം ഇത്തരത്തില്‍ ക്യാരി ബാഗുകളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിനുള്ള നിര്‍ണ്ണായക തെളിവാണ് കസ്റ്റംസ് ശേഖരിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button