CrimeKeralaNews

സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചു, മൂന്നാം ഭർത്താവ് ജയിലിൽ ,വെളിപ്പെടുത്തലുമായി മുഖ്യപ്രതി റമീസ്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കേസിലെ മുഖ്യപ്രതിയായ റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച്‌ ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ വച്ച്‌ ആചാരപ്രകാരം ഇസ്ലാം മതം സ്വീകരിച്ചുവെന്നും, വിവാഹം കഴിച്ചുവെന്നുമാണ് വിവരം. രണ്ടാം ഭര്‍ത്താവും കുട്ടികളും ഖത്തറില്‍ ഉള്ളപ്പോള്‍ തന്നെയാണ് വിവാഹം നടന്നതെന്നും റമീസ് മൊഴി നല്‍കിയെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സ്വപ്ന ഔദ്യോഗികമായി പേര് മാറിയിട്ടില്ലെന്നും റമീസ് മൊഴി നല്‍കിയിട്ടുണ്ട്.മുസ്ലിം മതത്തില്‍ പെടുന്ന ആളെയാണ് സ്വപ്‌ന വിവാഹം കഴിച്ചത്. ഇയാള്‍ ഇപ്പോള്‍ ഖത്തറില്‍ ജയിലിലാണ് എന്ന് സൂചനയുണ്ട്. മൂന്നാം ഭര്‍ത്താവിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്തിനായി ചില സ്ഥാപനങ്ങള്‍ ഇവര്‍ തുടങ്ങിയിരുന്നു. എന്നിങ്ങനെയാണ് കസ്റ്റംസിന് റമീസ് നല്‍കിയ മൊഴിയെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ് ഉള്ളത്. സ്വപ്‌ന അറസ്റ്റിലായതിന് ശേഷം പര്‍ദ ധരിച്ചാണ് പൊതു ഇടങ്ങളില്‍ വരുന്നത്. ഇതേ തുടര്‍ന്ന് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിന് പിറകെയാണ് സ്വപ്‌ന ഇസ്ലാം മതം സ്വീകരിച്ചുവെന്ന് കേസിലെ മറ്റൊരു പ്രതി റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button