CrimeKeralaNews

സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിനൽകി; ഒപ്പം പണമിടപാടും, എസ്ഐയ്ക്കെതിരെ അച്ചടക്ക നടപടി

മലപ്പുറം: സ്വർണ്ണക്കടത്ത് നടത്തിയ സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന തെളിവ് ലഭിച്ചതിനെ തുടർന്ന് എസ്‌ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എൻ ശ്രീജിത്തിനെതിരെയാണ് നടപടി. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ പേരിൽ വിശദമായ തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

സ്വർണക്കടത്ത് സംഘവുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് വകുപ്പുതല അന്വേഷണം നടന്നിരുന്നതിന് പിന്നാലെയാണ് സസ്‌പെൻഷൻ. അന്വേഷണത്തിൽ ശ്രീജിത്ത് ഇത്തരത്തിലുളള സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി. സ്വർണക്കടത്ത് നടത്തുന്നവരെ പിടികൂടാനായി പൊലീസ് തയ്യാറെടുക്കുന്ന വിവരം പലപ്പോഴും ശ്രീജിത്ത് ആണ് സംഘങ്ങൾക്ക് ചോർത്തി നൽകിയിരുന്നത്.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണവേട്ടയുടെ വിവരങ്ങളും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളുടെ വിവരങ്ങളും ശ്രീജിത്ത് സംഘത്തിന് കൈമാറിയിരുന്നു. ഗൂഗിൾ പേ വഴിയാണ് ഇയാൾ സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് പണം കൈപ്പറ്റിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker