NationalNews

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു. സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീൽ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രിൽ 30 നാണ് സുനിൽ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും.

നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീൽ ചന്ദ്ര. 2019 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker