ഡാഡയും അല്ലിയും ‘വെള്ള’ത്തിലാണ്; ഞായര്‍ ചിത്രം പങ്കുവെച്ച് സുപ്രിയ
ഒട്ടുമിക്ക സിനിമാ താരങ്ങളും തങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ നടന്‍ പൃഥ്വിരാജും നിര്‍മാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതില്‍ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകള്‍ അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും.
ഇത്തവണ തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലില്‍ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. സണ്‍ഡേ ഫണ്‍ഡേ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തില്‍ മാസ്‌കും സണ്‍ഗ്ലാസും വച്ച് പതിവ് പോലെ സ്‌റ്റൈലന്‍ ലുക്കിലാണ് പൃഥ്വി.
അല്ലിമോള്‍ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ ഈ ചിത്രത്തിലും അല്ലിയുടെ മുഖം കാണാന്‍ സാധിക്കില്ല. പുറം തിരിഞ്ഞ് നില്‍ക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
https://www.instagram.com/p/CEyeYKdJZtJ/?utm_source=ig_web_copy_link