KeralaNews

രഹ്ന ഫാത്തിമ റിട്ടേണ്‍സ്,വിവാദ നായികയ്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി:മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്കുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് റോഹിൻടൺ നരിമാൻ അദ്ധ്യക്ഷനായ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കേസിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവായ രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.

ഗോമാംസം ഉലര്‍ത്തുന്ന മലയാളം യുട്യൂബ് വീഡിയോയില്‍ ‘ഗോമാതാ’ എന്ന് പരാമര്‍ശം നടത്തിയതിനു ഐപിസി 153, 295 എ എന്നിവ പ്രകാരമാണ് പൊലീസ് നേരത്തെ കേസെടുത്തത്. വീഡിയോ മതവികാരം വ്രണപ്പെടുത്തിയെന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഹെെക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് രഹന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

രഹനയുടെ യുട്യൂബ് ചാനലില്‍ ‘ഗോമാതാ’ ഫ്രൈ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപ്പൂര്‍വ്വം മത സ്‌പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്നാണ് ഹെെക്കോടതി നേരത്തെ നിരീക്ഷിച്ചത്. ജസ്റ്റിസ് സുനില്‍ തോമസാണ് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നും ഹര്‍ജി തീര്‍പ്പാക്കിയപ്പോള്‍ കോടതി പറഞ്ഞിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ ഇട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയിലായിരുന്നു നേരത്തെ രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലൂടെയും സ്ത്രീ സ്വാതന്ത്യമെന്നത് ഏതറ്റം വരെയും പോകാമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വാര്‍ത്തയിലിടം പിടിച്ച രഹ്ന ഫാത്തിമ ശബരിമല വിഷയത്തോടെയാണ് ആകെ വിവാദത്തില്‍ പെട്ടത്. ഇതേ തുടർന്ന് തുടർന്ന് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ താരമായി മാറുകയായിരുന്നു.

കുറച്ച് ദിവസം മുൻപ് വീണ്ടും രഹ്ന വാർത്തകളിൽ നിറഞ്ഞിരുന്നു . രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മിൽ വേർപിരിഞ്ഞുവെന്നുള്ള വാർത്തയായിരുന്നു ഇതിന് ആധാരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോജ് ഇക്കാര്യം തുറന്ന് പറയുന്നത്. അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരുന്നതായി തോന്നിയതിനാൽ വളരെ സൗഹൃദപരമായി പിരിയാമെന്ന്തീ രുമാനിക്കുകയായിരുന്നുവെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ തടസമില്ലെന്നും മനോജ് പറയുന്നു കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാർട്ടി സുഹൃത്തുക്കൾക്കായി നടത്തുമെന്നും മനോജ് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker