ന്യൂഡൽഹി: പെഗാസസിൽ പശ്ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷൽ സമിതിയുടെ അന്വേഷണം ഇപ്പോൾ തുടങ്ങരുതെന്ന് സുപ്രീംകോടതി. പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗാസസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമ ബംഗാൾ സര്‍ക്കാര്‍ ജുഡീഷൽ സമിതി രൂപീകരിച്ചത്. റിട്ട. ജസ്റ്റീസ് മദൻ ബി. ലോക്കൂറിന്റെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ അന്വേഷണം തുടങ്ങരുതെന്നാണ് ബംഗാൾ സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ വാക്കാൽ നിര്‍ദ്ദേശം.
പെഗാസസുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ സൂചന നൽകി.