ബിക്കിനിയണിഞ്ഞ് മകള്‍ക്കൊപ്പം പൂളില്‍ ചാടുന്ന സണ്ണി ലിയോണ്‍; വൈറലായി വീഡിയോ
ലോകാമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യന്‍ സിനിമ രംഗത്തും താരം നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. മോഡലിംഗിലൂടെയാണ് സണ്ണിയുടെ കരിയറിന്റെ തുടക്കം. പിന്നീട് പോണ്‍ സിനിമകളിലേക്ക് ചേക്കേറി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
സണ്ണിയുടെ ഏറ്റവും പുതിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി മകളോടൊപ്പം സിമ്മിംഗ് പൂളില്‍ ചാടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി ലിയോണും മകള്‍ നിഷയും താരത്തിന്റെ സുഹൃത്തും ചേര്‍ന്നാണ് പൂളിലേക്ക് ചാടുന്നത്.
സണ്ണി തന്നെയാണ് ഈ വിഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. സണ്ണി നീല നിറത്തിലെ ബിക്കിനിയും മകള്‍ നിഷ ചുമന്ന നിറത്തിലെ വസത്രവുമാണ് ധരിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താരം ഇപ്പോള്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് താമസിക്കുന്നത്.
Girls just wanna have fun!!! Nuria and our beauty Nisha Kaur!!
More shenanigans tomorrow!! Thanks Nuria for always having us over! pic.twitter.com/iZGt3VS159
— Sunny Leone (@SunnyLeone) August 17, 2020