കോഴിക്കോട്: തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യജപ്രചാരണത്തിനെതിരെ സുനില്‍ പി. ഇളയിടം. ഹലാല്‍ ഭക്ഷണത്തിന്റ പേരിലാണ് ഇളയിടത്തിന്റേതെന്ന പേരില്‍ വ്യാജപ്രചാരണം നടക്കുന്നത്. ‘മതത്തിന്റെ പേരിലുള്ള വേര്‍തിരിവുണ്ടാക്കുന്ന ഭക്ഷണ രീതിയാണ് ഹലാല്‍. ഹലാല്‍ ഭക്ഷണ രീതി പ്രാകൃതം’ എന്നാണ് ഇളയിടത്തിന്റെ വാക്കുകള്‍ എന്ന പേരില്‍ ചിത്രം സഹിതം പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ഇളയിടം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
‘മതവിദ്വേഷവും വര്‍ഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. മുസലീം ജനതയെ അപരവത്കരിക്കാനുള്ള വര്‍ഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നില്‍,’ ഇളയിടം പറഞ്ഞു.
‘മതത്തിന്റെ പേരില്‍ വെറുപ്പ് വിതയ്ക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്ന് ആ ഗൂഢാലോചനയെ എതിര്‍ത്തു തോല്‍പ്പിക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എന്റെ ചിത്രവും പേരും ഉപയോഗിച്ച് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്. വര്‍ഗ്ഗീയ വാദികള്‍ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കുന്നതാണ്.
സമൂഹത്തില്‍ മതവിദ്വേഷവും വര്‍ഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. മുസലീം ജനതയെ അപരവത്കരിക്കാനുള്ള വര്‍ഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നില്‍.
മതത്തിന്റെ പേരില്‍ വെറുപ്പ് വിതയ്ക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്ന് ആ ഗൂഢാലോചനയെ എതിര്‍ത്തു തോല്‍പ്പിക്കണം.