KeralaNewsRECENT POSTS

കോട്ടയത്ത് ചാറ്റിംഗിന്റെ പേരില്‍ ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടറങ്ങിയ യുവതിയുടേയും കൈ കുഞ്ഞിന്റേയും മൃതദേഹം മുവാറ്റുപുഴയാറില്‍

തലയോലപ്പറമ്പ്: മൊബൈല്‍ ചാറ്റിംഗിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട് കുഞ്ഞുമായി മൂവാറ്റുപുഴയാറില്‍ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടന്‍ചിറയില്‍ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30) മകള്‍ രണ്ടു വയസുകാരി ദക്ഷ എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച നിലയിലാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്.

പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച രാവിലെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്. പോലീസും അഗ്‌നിശമനസേനയും നടത്തിയ തെരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിദേശത്ത് നഴ്‌സായിരുന്നു ദീപ. ഭര്‍ത്താവ് തൃശൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ്. ഭര്‍ത്താവ് മൊബൈലില്‍ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരിന്നു. തുടര്‍ന്ന് ദീപ ആഭരണങ്ങളും ഫോണും വീട്ടില്‍ ഉപേക്ഷിച്ച ശേഷം കുഞ്ഞുമായി വീടുവിട്ടിറങ്ങിയ ശേഷം ആറ്റില്‍ച്ചാടുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button