കോട്ടയത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്.
പഠനത്തില്‍ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിനാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ചെത്തിയ പിതാവുമായി വിദ്യാര്‍ഥി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഇതോടെ പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.
വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് ആത്മഹത്യ ചെയ്തത്. 16കാരന്‍ പത്താം ക്ലാസുവരെ ഇവിടെയാണ് പഠിച്ചത്. രാവിലെ സ്‌കൂളിലെത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ് മൃതദേഹം ആദ്യം കണ്ടത്.