News
‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53രൂപ, രാവണന്റെ ലങ്കയില്‍ 51 രൂപ’; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും പെട്രോള്‍ വില താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ പരിഹാസം.
‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53രൂപ, രാവണന്റെ ലങ്കയില്‍ 51 രൂപ’ എന്ന് എഴുതിയ ചിത്രമാണ് സ്വാമി ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധിപ്പേരാണ് ഇതു ട്വിറ്ററില്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News