ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ കോളേജ് വിദ്യാര്‍ഥിയെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. ആന്ധ്രയിലെ നാരായണ കോളേജിലെ വിദ്യാര്‍ഥിയാണ് മരണപ്പെട്ടത്.
വിദ്യാര്‍ഥി രാവിലെ 10.15-ന് ക്ലാസില്‍ നിന്നിറങ്ങിയ ശേഷം മൂന്നാം നിലയിലെ സൺഷേഡിൽ നില്‍ക്കുകയും ശേഷം താഴേയ്ക്ക് ചാടുകയുമായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
വീഡിയോ ദൃശ്യങ്ങളനുസരിച്ച് വിദ്യാര്‍ഥി ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് പുറത്തേയ്ക്ക് ഇറങ്ങി പോകുന്നത്. സഹപാഠികള്‍ പിന്നാലെയെത്തി എന്താണ് നടന്നതെന്ന് നോക്കുന്നതും സിസിടിവിയില്‍ കാണാം. മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News