കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയില്‍ നിന്നും ക്രൂര പീഡനം. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നു രണ്ടാനമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നല്ലൂര്‍ സ്വദേശി നിമിഷ,അമ്മ അംബിക എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അതേസമയം പീഡന വിവരം പുറംലോകമറിഞ്ഞത് നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടിയില്‍ നിന്നുമാണ്. രണ്ടാനമ്മ നിസാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും കുട്ടി നാട്ടുകാരോട് പറഞ്ഞു.
വീട് വിട്ടിറങ്ങിയ കുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News