Kerala
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ മുതല്‍
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. അഞ്ചിന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും.
17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ പ്രവേശിക്കേണ്ടതില്ല. കൊവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തരുതെന്ന് നിര്‍ദേശിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News