NewsRECENT POSTSSports
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു; അടുത്ത വര്‍ഷം മുതല്‍ കളിക്കാനിറങ്ങാം
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീങ്ങുന്നു. ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്‌സമാന്‍ ഡി.കെ. ജെയിനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013ലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു. ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തു. അത് കണക്കിലെടുത്താണ് തീരുമാനം. ഏഴു വര്‍ഷമായി ചുരുക്കിയതോടെ അടുത്ത ഓഗസ്റ്റില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News