Home-bannerKeralaNewsRECENT POSTS

ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി. കേസില്‍ രാഷ്ട്രീയ – മാധ്യമ സമ്മര്‍ദ്ദമുണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ;ശീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ശ്രീറാമിന് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും സാധാരണ പ്രതിക്ക് കിട്ടേണ്ട പരിഗണന മാത്രമേ ശ്രീറാമിനും കിട്ടേണ്ടതുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി സംസാരിച്ചിട്ടല്ല. സ്വകാര്യ ആശുപത്രി അനാവശ്യമായ പരിഗണന നല്‍കിയോ എന്ന് പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്‌പെന്‍ഷന്‍ നടപടികള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചനലയുണ്ട്. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ നാല്‍പ്പത്തെട്ട് മണിക്കൂറിനകം സസ്‌പെന്റ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker