Home-bannerKeralaNewsRECENT POSTS

ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊന്നക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ശ്രീറാം ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് മ്യൂസിയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന മരപ്പാലം സ്വദേശിനി വഫ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ ശ്രീറാം ആശുപത്രിയില്‍ തുടരുമെന്നാണ് സൂചന. അപകടത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചത് ശ്രീറാം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button