Home-bannerKeralaNews
നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ അറസ്റ്റില്‍. പരാതിയിലെ ആരോപണങ്ങള്‍ ശരിയെന്നു പോലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. രണ്ടു പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു. തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു.മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News