തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും.
രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്ക്ക് കണ്ണനൂട്ട്, വൈകുന്നരം ശോഭായാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍. ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച് പങ്കെടുക്കും.
കൊവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കൂട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരും. അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News