ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് അവർഡിനർഹരായത്. ഈ മാസം 13-ന് പുരസ്കാരം സമ്മാനിക്കും.
പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും അവാർഡ് ജേതാക്കളായി.
ഖേൽരത്ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News